എങ്ങനെയാണ് ഈശ്വരന്റെ അംശത്തെ തിരിച്ചറിയുന്നത് ?
Author Name : Abhiraj Kovilakam
നിശബ്ദതയുടെ പൂക്കളിലെല്ലാം സുഗന്ധം പരക്കുന്നു, ഈ രാത്രിയിൽ എൻെറ ശരീരത്തിന് അൽപനേരം വിശ്രമം നൽകികൊണ്ട് ഞാൻ ഈ പ്രപഞ്ചത്തിന്റെ അകകണ്ണിലേക്ക് സൂക്ഷിച്ചുനോക്കി, അൽപം സമയം കഴിഞ്ഞപ്പോൾ പ്രപഞ്ചത്തിന്റെ കണ്ണുകൾ എൻെറ നേരെ തുറന്നുപിടിച്ചു. ഈ സമയത്തിനായിരുന്നു ഞാൻ അൽപനേരം കാത്തിരുന്നത്. ഇപ്പോൾ എനിക്ക് ഈ പ്രപഞ്ചത്തിൽ എവിടെ വേണമെങ്കിലും സഞ്ചരിക്കാം, എന്തുവേണമെങ്കിലും ചെയ്യാം. ഇതുവരെ ഞാൻ കാട്ടിൽ തപസുചെയ്യുന്ന ഋഷികളെ കണ്ടിട്ടില്ല. ഇന്നത്തെ യാത്ര അങ്ങനെയാകാമെന്ന് വിചാരിച്ചുകൊണ്ട് ഞൻ ഒരു ഉൾകാട്ടിൽ ചെന്നെത്തി. ഒരു സന്യാസിയുടേതെന്ന് തോന്നിക്കുന്നവിധം ഓലമേഞ്ഞ ഒരു ആശ്രമം കണ്ടു, തുടർന്ന് ഞാൻ അങ്ങോട്ടു പോയി. ആശ്രമത്തിന്റിന്റെ കവാടം എത്ര ശ്രമിച്ചിട്ടും എനിക്ക് കടക്കാൻ കഴിയുന്നില്ല , ആസ്രമത്തിലേക്ക് ഞൻ നടന്നുനീങ്ങും തോറും ആശ്രമത്തിലേക്കുള്ള ദൂരം കൂടി കൂടി വരുന്നു.. ഇത് എന്തോ മായയാണ്, ആശ്രമത്തിലെ ഋഷി ഇപ്പോൾ തപസ്സനുഷ്ഠിക്കുന്നതുകൊണ്ടാകാം ഒരുപക്ഷെ എനിക്ക് അദ്ദേഹത്തിന്റെ പക്കൽ എത്തിച്ചേരാൻ സാധിക്കാത്തത്. അങ്ങനെയെങ്കിൽ ഇവിടെ അൽപനേരം വിശ്രമിക്കാം, അദ്ദേഹത്തിന്റെ തപസ് കഴിയുമ്പോൾ അദ്ദേഹത്തിനെ ദർശിക്കാമെന്ന ഉദ്ദേശത്തിൽ ഞൻ അവിടെ നിന്ന സ്ഥലത്തു തന്നെ ഇരുന്നു. ഒട്ടും പ്രതിക്ഷിക്കാതെ അത് സംഭവിച്ചു. ഇരുന്നത് വെളിയിലായിരുന്നുവെങ്കിലും ഇപ്പോൾ തപസുചെയ്ത ഋഷിയുടെ മുമ്പിലാണ് ഞൻ. ഇതെന്താ മായയോ എന്ന് മനസ് എന്നോട് ചോദിച്ചപ്പോൾ തന്നെ ഋഷി കണ്ണുതുറന്നു പുഞ്ചിരിച്ചുകുണ്ടു പറഞ്ഞു. അല്ല മകനെ ഇത് നിന്റെ യോഗ്യതയാണ്, എന്നെ ദർശിക്കാനുള്ള നിന്റെ യോഗ്യത. സ്വാമി എന്താണിവിടെ സംഭവിക്കുന്നത് എന്ന ചോദ്യത്തിൽ തന്നെ ഒരുകാര്യം വ്യക്തമാക്കി തന്നു, ഇന്നും ധാരാളം ഋഷിമാർ നമ്മുടെയെല്ലാം കൺമുമ്പിൽ തന്നെ ജീവിച്ചിരിപ്പുണ്ട്, അവരുടെ തപസ്സിന്റെ ശക്തിയാൽ എല്ലാം മായയിൽ നിൽക്കുന്നു. മാനവർക്ക് എന്നല്ല ആർക്കുംതന്നെ ആ മായയെ മറികടക്കാൻ നുള്ള യോഗ്യതയില്ല എന്നായിരുന്നു ഉത്തരം. സ്വാമി ഞാൻ അങ്ങയെ കാണുന്നുണ്ടല്ലോ ഞാൻ അസുരനുമല്ല, ദേവനുമല്ല മനുഷ്യൻ മാത്രമാണ് എന്ന രണ്ടാമത്തെ എന്റെ ചോദ്യത്തിൽ ഋഷി പറഞ്ഞു, മകനെ നീ മനുഷാണെങ്കിലും യഥാർത്ഥത്തിൽ നീ ഈശ്വരന്റെ അംശമല്ലേ എന്ന ഉത്തരത്തിൽ എല്ലാം ഉണ്ടായിരുന്നു. ഉടൻ തന്നെ അവിടെ ഋഷിയുടെ മുമ്പിൽ ഒരു കുഞ്ഞു ഓടിവന്നു ഒരു മാമ്പഴം ഋഷിക്കുനേരെ നീട്ടി. ഋഷി മാമ്പഴം സ്വികരിച്ചതും ഋഷി എന്നോട് ഒരു സഹായം ചോദിച്ചു. മകനെ നിനക്ക് എല്ലായിടത്തും സഞ്ചരിക്കാൻ കഴിയുന്നതല്ല. നീ ഈ കുഞ്ഞിനെ അൽപം ദൂരെയുള്ള വെള്ളച്ചാട്ടത്തിന്റെ പാറക്കെട്ടിൽ സുരക്ഷിതമായി കൊണ്ടുവിടണം. എന്നെ ഏൽപ്പിച്ച കർമ്മം ഞൻ ഭദ്രമായി ചെയ്യനായി കുട്ടിയെയും കൂട്ടി ഞൻ യാത്ര ആരംഭിച്ചു. കാനനത്തിൽ നടന്നുകൊണ്ടിരിക്കെ ആ കുട്ടി ഒരു കാര്യം ചോദിച്ചു. ആശ്രമത്തിലെ മഹർഷി പറയുന്നതുകേട്ടല്ലോ താങ്കൾ ഈശ്വരന്റെ അംശമാണെന്ന്. എങ്ങനെയാണ് ഈശ്വരന്റെ അംശത്തെ തിരിച്ചറിയുന്നത്. തുടരും ....