എന്തുകൊണ്ടായിരിക്കും വിഷ്ണു വിഷ്ണുവായി അവതരിക്കാത്തത് അല്ലെങ്കിൽ ഏതെങ്കിലും ഒരു അവതാരം സ്ഥിരം ഉപയോഗിക്കാത്തത് !!
Author Name : Abhiraj Kovilakam
ഒരാളുടെ ജീവിതം നമുക്ക് കാണിച്ചുതന്ന പാഠങ്ങൾ ഗൃഹസ്ഥമാക്കുക എന്നതിനുപരി അവരായി സ്വയം മാറാൻ ശ്രമിക്കാതിരിക്കുക. ഈ ഭൂമിയിലെ ചെറു പുൽക്കൊടികൾ മുതൽ തിമിംഗലംവരെ ഓരോരുത്തരുടെയും ജനനത്തിന് ഓരോരോ അർഥങ്ങൾ ഉണ്ട് അഥവ ഓരോരോ കടമകൾ ഉണ്ട്. ഇന്ന് നമ്മൾ കാണുന്ന പലരും നമ്മുടെ സഞ്ചാര പാദയുടെ സഹയാത്രികരാകാം എന്നിരുന്നാലും കാലം എല്ലാം മായ്ക്കും. സർവ്വവും തച്ചുടക്കുകതന്നെ ചെയ്യും. അപ്പോഴെല്ലാം നാം ഒറ്റക്കുതന്നെ നിൽക്കേണ്ടിവരും ഒറ്റയ്ക്കുതന്നെ യാത്ര തുടരേണ്ടിവരും. മരണം വാരി പുണരുന്ന നിമിഷംവരെ ആ യാത്ര തുടർന്നുകൊണ്ടേയിരിക്കും. പുരാണങ്ങളിൽ പറയുന്ന കൽക്കിയും, രാമനും, ശ്രീ കൃഷ്‌ണനും ഇവരെല്ലാം ഒരു ശക്തിയിൽ നിന്നും ജന്മം കൊണ്ടവരാണ്. എന്തുകൊണ്ടായിരിക്കും വിഷ്ണു വിഷ്ണുവായി അവതരിക്കാത്തത് അല്ലെങ്കിൽ ഏതെങ്കിലും ഒരു അവതാരം സ്ഥിരം ഉപയോഗിക്കാത്തത് എന്തുകൊണ്ടായിരിക്കും !! എപ്പോളെങ്കിലും ഇത് ചിന്തിച്ചിട്ടുണ്ടോ ?? സന്ദർഭത്തിനനുസരിച്ചാണ് നമ്മൾ എന്തും നിശ്ചയിക്കുന്നത്. ജീവിതം ഒരിക്കലും, മുമ്പേ എഴുതി കെട്ടി വെച്ചപുസ്തകം പോലെ പ്രവർത്തിക്കാനാകില്ല. സർവ്വവും കർമ്മഫലത്തിൽ ബന്ധിച്ചിട്ടാണുള്ളത്. സാക്ഷാൽ ഭഗവാൻ തന്നെ ഒരു വ്യക്തിക്ക് ആയുസ് നീട്ടി കൊടുക്കുകയാണെങ്കിൽ വിശന്നുനിൽക്കുന്ന ഒരു പുലിയുടെ മുമ്പിൽ പെട്ടാൽ പിന്നെ എല്ലാം അവിടെ കഴിഞ്ഞില്ലേ. ഭഗവാൻ ആയുസ് നീട്ടികൊടുത്തു എന്നത് സത്യം തന്നെയാണെങ്കിലും തന്റെ കർമ്മഫലം താൻ സ്വയം നിശ്ചയിക്കേണ്ടതാണ്. അതുപോലെതന്നെയാണ് മറ്റൊരു വ്യക്തിയെപോലെ മാറുക എന്നത് വ്യർഥമായ കാര്യമാണ്. ഒരു വ്യക്തിയിൽ നിന്ന് പ്രജോദനം കൊണ്ട് ജീവിക്കുക എന്നതിനുപരി അവരായി മാറുക എന്നത് ഒട്ടുംതന്നെ ഉചിതമായ കാര്യമല്ല, എന്തെന്നാൽ ഒന്നിൽകൂടുതൽ യമദേവൻ എന്നത് ചിന്തിക്കാനെയാകില്ല... അർജുനന് ഒരിക്കലും നകുലനാകാൻ കഴിയില്ല, ഭീമന് കൃഷ്‌ണനാകാനും കഴിയില്ല. ഇന്നലെയുള്ളതെല്ലാം നാളെ കാണണമെന്നില്ല നാളെ കാണുന്നതെല്ലാം പിന്നീട് ഉണ്ടാകണമെന്നുമില്ല. എല്ലാത്തിനും അതിന്റെതായ സമയമുണ്ട്, സമയം ആകുമ്പോൾ ഏത് സൂര്യനും അസ്ഥമിക്കേണ്ടിവരും. ഇവിടെ സൂര്യൻ നേരിട്ടല്ല ചെന്നത്. സുര്യനെ നേരിൽ കാണാനുള്ള ത്രാണി ഒരു ജീവജാലങ്ങൾക്കും ഇല്ല എന്നതുതന്നെയാണ് വാസ്തവം. അതിനാലാണ് എല്ലാർക്കും വെളിച്ചമായി സൂര്യൻ എല്ലാരിലും ചെന്നെത്തുന്നത്, എന്നാൽ ചിലരിൽ വെളിച്ചമായാണ് അവതരിച്ചതെങ്കിൽ മറ്റുചിലടത്ത് അഗ്നിയുടെ താപമായാകും അവതരിച്ചത്.